സംഭവം മനഃപൂര്വ്വമുള്ള തീവെപ്പാണോ (Arson / Brandstiftung) എന്ന സംശയത്തില് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
രക്ഷാമാര്ഗ്ഗം തടസ്സപ്പെട്ടു; ജനലിലൂടെ ചാടി താമസക്കാര്:
തീപിടുത്തമുണ്ടായ ഉടന് തന്നെ കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടവും മുകളിലേക്ക് പോകാനുള്ള തടി കൊണ്ടുള്ള കോവണിയും (wooden staircase) പൂര്ണ്ണമായി കത്തിയമര്ന്നു. കെട്ടിടത്തില് നിന്നുള്ള ഏക രക്ഷാമാര്ഗ്ഗമായ ഗോവണിയിലൂടെ തീയും കനത്ത പുകയും ഉയര്ന്നതോടെ മുകള്നിലകളിലെ താമസക്കാര് കുടുങ്ങിപ്പോവുകയായിരുന്നു. താഴേക്ക് ഇറങ്ങാന് വഴിയില്ലാതെ വന്നതോടെ പലരും ജനലുകള് വഴിയാണ് സഹായത്തിനായി നിലവിളിച്ചത്.
സ്ഥലത്തെത്തിയ അഗ്നിശമന സേന ടേണ്ടേബിള് ലാഡര് ഉപയോഗിച്ച് രണ്ട് പേരെയും പോര്ട്ടബിള് ഗോവണികള് വഴി മറ്റ് രണ്ട് പേരെയും അതിസാഹസികമായി താഴെയിറക്കി. ഒരാള് രക്ഷാപ്രവര്ത്തകര് താഴെ വിരിച്ച സേഫ്റ്റി കുഷ്യനിലേക്ക് (Rettungskissen) ജനലില് നിന്ന് എടുത്തുചാടിയാണ് ജീവന് രക്ഷിച്ചത്.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് രണ്ടാം നിലയിലെ ഫ്ലാറ്റില് മൂന്ന് മുതിര്ന്ന ആളുകളുടെ മൃതദേഹങ്ങള് കണ്ടെത്തിയത്. ഇവരെ ഉടന് തന്നെ കൃത്രിമ ശ്വാസോച്ഛ്വാസം നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന് രക്ഷാപ്രവര്ത്തകര് പരമാവധി ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണപ്പെട്ടത് രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണെന്നും, ഇവര് രണ്ടാഴ്ച മുന്പ് മാത്രമാണ് ഇവിടെ താമസത്തിനെത്തിയതെന്നും അയല്വാസികള് വ്യക്തമാക്കിയെങ്കിലും ഇവരുടെ പേരുവിവരങ്ങള് അധികൃതര് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കുട്ടികളുടെ സ്ട്രോളറുകള്ക്ക് തീവെച്ചതെന്ന് സംശയം; തലേദിവസവും പോലീസ് എത്തിയിരുന്നു:
താഴത്തെ നിലയിലെ ഇടനാഴിയില് വെച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്ക്ക് (Kinderwagen) ആരോ മനഃപൂര്വ്വം തീവെച്ചതാകാമെന്നും, ഇതില് നിന്നാണ് തടിയുടെ പടികളിലേക്ക് തീ ആളിപ്പടര്ന്നതെന്നുമാണ് അയല്വാസികള് സംശയിക്കുന്നത്. അതികഠിനമായ ചൂടില് ഭിത്തിയിലെ ലെറ്റര്ബോക്സുകള് പോലും ഉരുകിയ നിലയിലാണ്.
തീപിടുത്തം ഉണ്ടാകുന്നതിന് തലേദിവസം (ഞായറാഴ്ച ഉച്ചയ്ക്ക്) ഇതേ കെട്ടിടത്തില് താമസക്കാര് തമ്മിലുണ്ടായ തര്ക്കത്തെത്തുടര്ന്ന് പോലീസ് എത്തിയിരുന്നതായി പോലീസ് വക്താവ് ജെന്സ് ആര്ട്സ്വാഗര് വ്യക്തമാക്കി. അന്ന് ആരും രേഖാമൂലം പരാതി നല്കിയിരുന്നില്ലെങ്കിലും, ആ തര്ക്കത്തിന് ഈ തീപിടുത്തവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി കെട്ടിടം പൂര്ണ്ണമായി പോലീസ് സീല് ചെയ്തിരിക്കുകയാണ്. ജര്മനിയിലെ വ്യവസായ മേഖലയായ റൂര് പ്രദേശത്തുള്ള നഗരമാണ് ബോഹും.
ജര്മനിയിലെ ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്ട്ട് ചെയ്തഃ് അനുസരിച്ചാണ് ഈ റിപ്പോര്ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്.

Comments: